ശ്രീകൃഷ്ണപുരം: മണ്ണമ്പറ്റ നടുവത്തൊടി വീട്ടിൽ പരേതരായ കുഞ്ചു ഗുപ്തൻ-അമ്മു അമ്മാൾ ദമ്പതികളുടെ മകൻ സി.എൻ. പ്രഭാകരൻ മാസ്റ്റർ (78) നിര്യാതനായി. കായികാധ്യാപകനായിരുന്നു. കടമ്പൂർ, അലനല്ലൂർ, കാരാകുർശ്ശി, പുലാപ്പറ്റ എന്നീ സർക്കാർ ഹൈസ്കൂളുകളിലും മണ്ണാർക്കാട് കെ.ടി.എം ഹൈസ്കൂൾ, അടയ്ക്കാപുത്തൂർ പി.ടി.ബി ഹൈസ്കൂൾ എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ചിരുന്നു. മണ്ണമ്പറ്റ എം.ഇ.ടി ടി.ടി.ഐയുടെ വർക്കിങ് പ്രസിഡന്റും മണ്ണമ്പറ്റ ഭാരതി വായനശാലയുടെ മുൻ സെക്രട്ടറിയും മണ്ണമ്പറ്റ റബർ ഉൽപാദക സഹകരണ സംഘത്തിന്റെ മുൻ പ്രസിഡന്റുമായിരുന്നു. ഭാര്യ: കെ. രുഗ്മിണി. മക്കൾ: എൻ.പി. ബ്രിജേഷ് (എൻജിനീയർ, എറണാകുളം), എൻ.പി. പ്രിയേഷ് (ബി.പി.സി, ബി.ആർ.സി ചെർപ്പുളശ്ശേരി). മരുമക്കൾ: അംബിക മാലിനി (അധ്യാപിക, രാജഗിരി സ്കൂൾ, കളമശ്ശേരി), വി.ജി. കവിത (അധ്യാപിക, ജി.വി.എച്ച്.എസ്.എസ്, കാരാകുർശ്ശി). സംസ്കാരം ബുധനാഴ്ച വീട്ടുവളപ്പിൽ.