കോട്ടായി: കോട്ടായി പൂതാട്ടുകുളം തെക്കേക്കരയിൽ ബൈക്ക് യാത്രക്കാരൻ ജീപ്പിടിച്ച് മരിച്ചു. കോട്ടായി എടക്കാട്ടുപടി വീട്ടിൽ സുന്ദരൻ (56) ആണ് മരിച്ചത്. കെട്ടിടനിർമാണ തൊഴിലാളിയാണ്. ചൊവ്വാഴ്ച ഉച്ചക്ക് 1.30നാണ് അപകടം.
കോട്ടച്ചന്തയിൽനിന്ന് കോട്ടായിയിലേക്ക് വരുകയായിരുന്ന സുന്ദരൻ സഞ്ചരിച്ച ബൈക്കിൽ കുത്താമ്പുള്ളി കൈത്തറി സംഘത്തിലേക്ക് തുണി കൊണ്ടുപോവുകയായിരുന്ന ജീപ്പ് ഇടിക്കുകയായിരുന്നു. ഉടനെ കോട്ടായിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ജില്ല ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: കമലാക്ഷി. മക്കൾ: സുബിത്ത്, സുരഭി. സഹോദരങ്ങൾ: രാജൻ, രവി, ദേവു. മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിൽ. ബുധനാഴ്ച പോസ്റ്റ്മോർട്ടത്തിനുശേഷം തിരുവില്വാമല ഐവർമഠത്തിൽ സംസ്കരിക്കും.