കാഞ്ഞങ്ങാട്: പാറപ്പള്ളി പാട്ടില്ലത്ത് ഷാഹിദ് (26) നിര്യാതനായി. അസുഖബാധിതനായി ഒരു വർഷത്തോളമായി ചികിത്സയിലായിരുന്നു. ദുബൈയിലെ കടയിൽ അക്കൗണ്ടന്റായിരുന്ന ഷാഹിദ് അസുഖത്തെ തുടർന്ന് തിരിച്ചെത്തിയതായിരുന്നു. അപ്രതീക്ഷിതമായുണ്ടായ രോഗം എന്തെന്ന് വ്യക്തമായി തിരിച്ചറിയാൻ ഡോക്ടർമാർക്കും സാധിച്ചില്ല. കിടപ്പിലായ യുവാവിന്റെ രോഗം ഒരാഴ്ചയായി മൂർച്ഛിച്ചതിനെ തുടർന്ന് വീണ്ടും മംഗളൂരു ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് മരണം. പരേതരായ മുഹമ്മദ് കുഞ്ഞിയുടെയും സുഹ്റയുടെയും മകനാണ്. സഹോദരൻ: പി.എച്ച്. ഷാനിദ്.