പാലക്കുന്ന്: പൊതുമരാമത്ത് കോൺട്രാക്ടറും പാലക്കുന്ന് സാഗർ ഓഡിറ്റോറിയം ഉടമയുമായ പാലക്കുന്ന് ഹൗസിൽ സി.എച്ച്. പവിത്രൻ (കോൺട്രാക്ടർ രവി-72) നിര്യാതനായി. കല്യാശ്ശേരിയിലെ പരേതരായ കുട്ട്യപ്പയുടെയും കല്യാണി ടീച്ചറുടെയും മകനാണ്. ഭാര്യ: മാധവി. മക്കൾ: പ്രദീപ്, പ്രശാന്ത്, പ്രസീത (തൃക്കരിപ്പൂർ), പ്രഭാഷ്. മരുമക്കൾ: സവിത (മുത്തൂറ്റ് ഫിനാൻസ് മേല്പറമ്പ്), സുനിൽകുമാർ (തൃക്കരിപ്പൂർ), ഐശ്വര്യ (കാസർകോട്). സഹോദരങ്ങൾ: രവീന്ദ്രൻ (ചെറുതാഴം), രമ (കുപ്പം തളിപ്പറമ്പ്). സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് മൂന്നിന് മലാംകുന്ന് സമുദായ ശ്മശാനത്തിൽ.