കാഞ്ഞങ്ങാട്: കല്ലൂരാവിയിലെ മഞ്ചേരി ഉസ്താദ് എന്ന് നാട്ടുകാർ വിളിക്കുന്ന എ.പി. അബ്ദുല്ല മൗലവി മഞ്ചേരി (82) നിര്യാതനായി. 50 വർഷം മുമ്പ് മഞ്ചേരിയിൽനിന്ന് കല്ലൂരാവിയിൽ മദ്റസ അധ്യാപകനായെത്തിയതായിരുന്നു. 10 വർഷത്തോളം മദ്റസ അധ്യാപകനായിരുന്നു.
തുടർന്ന് വിവാഹിതനായി കല്ലൂരാവിയിൽ സ്ഥിരതാമസക്കാരനായി. ഭാര്യ: കെ.പി. മറിയം. മക്കൾ: റഹ്മത്ത്, അഹമ്മദ്, ബുഷറ, റാഷിദ, റാഹിമ. മരുമക്കൾ: ഹമീദ്, റഷീദ്, നിസാർ, ബഷീർ ദാരിമി.