പയ്യന്നൂർ: പയ്യന്നൂർ സബ് കോടതി റിട്ട. ജൂനിയർ സൂപ്രണ്ട് ഏച്ചിലാംവയലിലെ കെ.വി. സാവിത്രി (61) നിര്യാതയായി. പരേതരായ കൃഷ്ണമാരാരുടെയും മാധവി മാരസ്യാരുടെയും മകളാണ്. ഭർത്താവ്: പയ്യന്നൂർ കൃഷ്ണൻ കുട്ടി (റിട്ട. അധ്യാപകൻ ഓട്ടംതുള്ളൽ കലാകാരൻ). മകൾ: ഐശ്വര്യ കൃഷ്ണൻകുട്ടി. സഹോദരങ്ങൾ: കെ. പത്മാവതി (വെളിയമ്പ്ര), കെ. സുധാദേവി (അധ്യാപിക ചേലേരി എ.യു.പി.എസ്), കെ. ജയചന്ദ്രൻ (ഫോറസ്റ്റ് ഓഫിസർ കടമ്പേരി), പരേതനായ കെ. സദാശിവൻ (വെളിയമ്പ്ര).