ഇരിക്കൂർ: പട്ടുവം ഫാത്തിമാസിലെ ആദ്യകാല കോൺഗ്രസ് നേതാവും ഉളിക്കൽ ഫാൻസി സ്റ്റോർ ഉടമയുമായ ടി. ഉസ്സൻകുട്ടി ഹാജി (88) നിര്യാതനായി. ഭാര്യ: പള്ളിപ്പാത്ത് ഫാത്തിമ ഹജ്ജുമ്മ. മക്കൾ: റഷീദ, അബ്ദുൽ ഗഫൂർ (ഉളിക്കൽ ഫാൻസി സ്റ്റോർ), റഫീഖ് (ദുബൈ), റഫ്ഷ, മറിയംബി. മരുമക്കൾ: കെ. ശുകൂർ ഹാജി (സെഞ്ച്വറി ഫാഷൻ സിറ്റി മാനേജർ), സി.സി. അബ്ദുറഹ്മാൻ അൻസാർ (ട്രേഡേഴ്സ് ഉളിക്കൽ), എൻ.എൻ. മുനീർ (ഇരിട്ടി പ്ലാസ ട്രാവൽസ്), പി.എം. സാബിറ, കെ. മിന്നത്ത്. സഹോദരങ്ങൾ: ഉമ്മർ കുട്ടി, ഖദീജ, പരേതരായ അബു, മൂസാൻ കുട്ടി. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് ഇരിക്കൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.