പുതിയതെരു: കീരിയാട് വളപ്പിൽ നങ്കലത്തിൽ അബ്ദുൽ മുത്തലിബ് (78) നിര്യാതനായി. പാപ്പിനിശ്ശേരി വേളാപുരത്താണിപ്പോൾ താമസം.
വളപട്ടണത്ത് വർഷങ്ങളോളം ലോറി ഡ്രൈവറായിരുന്നു.
സൗദിയിൽ മക്കത്തായിരുന്നു കുറേകാലം. പിതാവ്: പരേതനായ ചേനച്ചേരി പണ്ടാരവളപ്പിൽ ഇബ്രാഹിം കുട്ടി. മാതാവ്: വളപ്പിൽ നങ്കലത്തിൽ ആസീമ. ഭാര്യ: ഡ്രൈവർ ഹുസനിക്കാന്റെ മകൾ സൗജത്ത്. മക്കൾ: ഫിറോസ് (ഖത്തർ), ഫൈസൽ (ഇരിണാവ് ), റഫീന (വേളാപുരം).
മരുമകൻ: ബഷീർ (കാട്ടാമ്പള്ളി). സഹോദരങ്ങൾ: വി.എൻ. ബീഫാത്തു, സുബൈദ പരേതയായ റുഖിയ. ഖബറടക്കം വ്യാഴാഴ്ച രാവിലെ വളപട്ടണം മന്ന ഖബർസ്ഥാനിൽ.