ബാലുശ്ശേരി: ബാലുശ്ശേരി മുക്ക് ചോയ്യത്ത് താമസിക്കും പുതിയൊട്ടുംകണ്ടി മാധവി ടീച്ചർ (87) നിര്യാതയായി. പൂവ്വമ്പായി ഹൈസ്കൂൾ റിട്ട. അധ്യാപികയാണ്. ഭർത്താവ്: പരേതനായ പുതിയൊട്ടുംകണ്ടി കേളു മാസ്റ്റർ. മക്കൾ: സുരേഷ്ബാബു (ദുബൈ), സുധീന്ദ്രനാഥൻ (റിട്ട. സി.ഐ.എസ്.എഫ്), സൗഭാഗ്യ ദീപ. മരുമക്കൾ: ചന്ദ്രൻ പിള്ളാടി വീട്ടിൽ (റിട്ട. പൊലീസ്), ഷീബ, പുഷ്പ. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.