ചാലക്കുടി: കൊല്ലം സ്വദേശിയെ ചാലക്കുടിയിലെ പാർക്കിൽ മരിച്ച നിലയിൽ കണ്ടെത്തി. മയ്യനാട് സോജ ഭവനത്തിൽ ഇസ്മയിലിന്റെ മകൻ ഷാനവാസാണ് (56) മരിച്ചത്. സൗത്ത് ജങ്ഷനിലെ പൗലോസ് താക്കോൽക്കാരൻ പാർക്കിൽ കഴിഞ്ഞ ദിവസം രാവിലെയാണ് കമിഴ്ന്ന് മരിച്ചുകിടക്കുന്ന നിലയിൽ ഇയാളെ കണ്ടത്. ബന്ധുക്കളെ വിവരമറിയിച്ചശേഷം പൊലീസ് തുടർനടപടി സ്വീകരിച്ചു. എറണാകുളത്ത് നാടക ട്രൂപ്പിലെ ജോലിക്കാരനായിരുന്നു. കുടുംബവുമായി അകന്നുകഴിയുന്ന ഷാനവാസ് രണ്ടു ദിവസം മുമ്പ് തൃശൂർ കുറുപ്പം റോഡിലെ ജയ ലോഡ്ജിൽ റൂമെടുത്ത് താമസിച്ചുവരുകയായിരുന്നു. മൃതദേഹത്തിൽ പരിക്കുകളോ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ലെന്ന് പൊലീസ് അറിയിച്ചു.