കണ്ണൂർ: അത്താഴക്കുന്ന് തീയ്യാടത്ത് റോഡിൽ ആമിനാപുരം വീട്ടിൽ പൊട്ടിപുരയിൽ ഖാലിദ് (80) നിര്യാതനായി. ദുബൈ അത്താഴക്കുന്ന് മഹല്ല് കമ്മിറ്റി മുൻ പ്രസിഡന്റാണ്. കെ.എം.സി.സിയുടെയും മുസ് ലിം ലീഗിന്റെയും പഴയകാല നേതാവാണ്. ദുബൈ കക്കാട് മഹല്ല് വെൽഫെയർ അസോസിയേഷൻ ഭാരവാഹിയായിരുന്നു. കക്കാട് ദാറുന്നജാത്ത് യതീംഖാന കമ്മിറ്റി മെംബറാണ്. ഭാര്യമാർ: സുബൈദ, പരേതയായ ആയിഷ. പിതാവ്: പരേതനായ മൊയ്തീൻകുട്ടി.
മക്കൾ: റാഷിദ് (ഫിസിയോ തെറപ്പിസ്റ്റ്, ഷാർജ), റിയാസ്, സദാഫ് (ഇരുവരും ദുബൈ), മുനീബ്, റഷീനബി, റാഹില, റംഷീന. മരുമക്കൾ: അബ്ദുൽ ശുക്കൂർ, ജലീൽ, സുൽഫിക്കർ അലി, നിയാസ്, ഫബിദ, സഹീറ. സഹോദരങ്ങൾ: സുലൈഖ, ആയിഷ, പരേതയായ പാത്തൂഞ്ഞി, ബീവി, നബീസ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10.30ന് അത്താഴക്കുന്ന് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.