കണ്ണപുരം: മടക്കര ഗവ. വെൽഫെയർ എൽ.പി സ്കൂളിന് സമീപം പരേതനായ ആരംഭൻ ജോർജിന്റെയും സെലീന (അംഗൻവാടി ഹെൽപർ, മടക്കര)യുടെയും മകൻ ആരംഭൻ സജോഷ് (37) നിര്യാതനായി. ഭാര്യ: പ്രിയ സജോഷ് (ചൈതന്യ ഹോസ്പിറ്റൽ, കണ്ണൂർ). മകൻ: ജോയൽ (വിദ്യാർഥി, ഗവ. വെൽഫെയർ എൽ.പി സ്കൂൾ, മടക്കര). സഹോദരി: ജോഷ്ന റോയ് (കൊട്ടിയൂർ). സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് കട്ടക്കുളം സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയിൽ.