ബേപ്പൂർ: ബേപ്പൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് കിഴക്കുവശം തെങ്ങുംതറയിൽ ഉണ്ണികൃഷ്ണൻ (64) നിര്യാതനായി. ചെറുവണ്ണൂർ സ്റ്റാൻഡേർഡ് ടൈൽസ് മുൻ തൊഴിലാളിയും കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗവുമായിരുന്നു. ബേപ്പൂർ പഞ്ചായത്ത് ബോർഡ് അംഗം, പി.കെ.എസ് ഫറോക്ക് ഏരിയ കമ്മിറ്റി അംഗം, കെ.എസ്.കെ.ടി.യു മേഖല സെക്രട്ടറി, പുരോഗമന കലാസാഹിത്യ സംഘം ബേപ്പൂർ യൂനിറ്റ് പ്രസിഡന്റ്, ബേപ്പൂർ പബ്ലിക് ലൈബ്രറി എക്സി. അംഗം, സി.പി.എം ബേപ്പൂർ ലോക്കൽ കമ്മിറ്റി അംഗം എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. പിതാവ്: പരേതനായ കീരപ്പൻ. മാതാവ്: ഇത്താര. ഭാര്യ: പരേതയായ രാധ. മകൾ: ആർദ്ര ഉണ്ണി (സി.എം.എ വിദ്യാർഥി). സഹോദരങ്ങൾ: വള്ളി, ചിന്ന, ലീന, പരേതനായ സുബ്രഹ്മണ്യൻ.