=സാജിതകടലുണ്ടി: ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കടലുണ്ടി പഞ്ചായത്ത് ഓഫിസിനു സമീപം താമസിക്കുന്ന അബ്ദുൽ ഷുക്കൂറിന്റെ ഭാര്യ സാജിത (46) ആണ് മരിച്ചത്. വീട്ടുജോലിക്കിടെ കുഴഞ്ഞുവീണ സാജിത മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച ഉച്ചയോടെ മരിച്ചു. മക്കൾ: സജീർ, സനൂഫ്, നിദ. പിതാവ്: നൂറുദ്ദീൻ. മാതാവ്: പാത്തുമ്മയ്. സഹോദരങ്ങൾ: ഫാസി, ഹൈറുന്നിസ, റഷീദ് (പ്രീതി ടെക്സ്റ്റൈൽസ്, ഫറോക്ക്). മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് ചാലിയം മസ്ജിദുൽ മുജാഹിദീനിൽ.