പഴയങ്ങാടി: ഏഴോം മൂന്നാംപീടികക്ക് സമീപത്തെ ഇ. നാരായണി (88) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.വി. അമ്പു.
മക്കൾ: ഇ. ചന്ദ്രമതി, ഇ. സതി, ഇ. ചന്ദ്രൻ (റിട്ട. റെയിൽവേ ജീവനക്കാരൻ), ഇ. വേണു (ഏഴോം സർവിസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറി), ഇ. ശ്രീശൻ (ഡൽഹി എയർപോർട്ട്). മരുമക്കൾ: കെ.വി. കുമാരൻ (കോട്ടക്കീൽ), രാജൻ, ശൈലജ (ഇരുവരും മയ്യിൽ), രേഖ (ചെറുകുന്ന്), സുധ (കണ്ണപുരം). സഹോദരങ്ങൾ: ദാമോദരൻ, ഗോവിന്ദൻ, പരേതരായ ചിയ്യയിക്കുട്ടി, മാധവി, യശോദ.