തലശ്ശേരി: ചിറക്കര മാഹിനലി സാഹിബ് റോഡിലെ ആമിനാസിൽ വയൽപുരയിൽ ഫാറൂഖ് (76) മസ്കത്തിൽ നിര്യാതനായി.
തലശ്ശേരിയിൽ പി.ഡബ്ല്യു.ഡി അസിസ്റ്റന്റ് എൻജിനീയറായിരുന്നു.
പരേതരായ വളപ്പിച്ചിക്കണ്ടി മൊയ്തുവിന്റെയും വയൽപുരയിൽ കുഞ്ഞിപ്പാത്തുവിന്റെയും മകനാണ്.
ഭാര്യ: പരേതയായ ചെറിയ പറമ്പത്ത് കൊല്ലോന്റവിട ജമീല. മക്കൾ: ഹസീന, സജീർ, ഹറൂസ് (മൂവരും മസ്കത്ത്).
മരുമക്കൾ: മക്സൂദ് ചീരാപുരത്ത് (മസ്കത്ത്), ഷമീന (ചമ്പാട്), ആയിഷ (ചിറക്കര). സഹോദരങ്ങൾ: വി.പി. ഫരീദ, വി.പി. ആയിഷ, വി.പി. ഇഖ്ബാൽ.