ഫറോക്ക്: പൗരപ്രമുഖനും മത, സാമൂഹിക, സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവുമായിരുന്ന കോടമ്പുഴ കണ്ണംപറമ്പത്ത് മുഹമ്മദ് കോയ ഹാജി (82) നിര്യാതനായി. രാമനാട്ടുകര പഞ്ചായത്ത് പ്രസിഡന്റ്, മുസ് ലിം ലീഗ് സംസ്ഥാന കൗൺസിലർ, കോഴിക്കോട് താലൂക്ക് ലീഗ് കമ്മിറ്റി ട്രഷറർ, ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസി, കോടമ്പുഴ ബാഅലവി ദർസ് കമ്മിറ്റി കാര്യദർശി, മഹല്ല് മുസ് ലിം ജമാഅത്ത് പ്രസി, കോടമ്പുഴ ശിഹാബ് തങ്ങൾ റിലീഫ് കമ്മിറ്റി പ്രസി, രാമനാട്ടുകര പഞ്ചായത്ത് അംഗം, കോടമ്പുഴ അൽമനാർ ഇസ് ലാമിക് സെന്റർ പ്രസി, കോടമ്പുഴ ഹിദായത്തുൽ ഇസ് ലാം മദ്റസ പ്രസി, ചാത്തംപറമ്പ് നൂറുൽ ഹുദ മദ്റസ പ്രസി, കോടമ്പുഴ മഹല്ല് ദുരിതാശ്വാസ കമ്മിറ്റി പ്രസി, കോടമ്പുഴ മുസ് ലിം യതീംഖാന സ്ഥാപക മെംബർ എന്നീ നിലകളിൽ പ്രവർത്തിച്ചു. കെ.പി.എ. അസീസ് ചാരിറ്റബിൾ സൊസൈറ്റിയുടെ കർമശ്രേഷ്ഠ അവാർഡ് ലഭിച്ചിട്ടുണ്ട്. മക്കൾ: അവറാൻ കോയ, അബൂബക്കർ കോയ (ഇരുവരും ബിസിനസ് ), നബീസ (എട്ടേന്നാൽ), കദീജ (കടലുണ്ടി), ജമീല (കൊയിലാണ്ടി). മരുമക്കൾ: ഷറഫലി (കാട്ടുങ്ങൽ), നാസർ (കടലുണ്ടി), ഫാറൂഖ് (കൊയിലാണ്ടി), സീനത്ത്, ഷാഹിദ.