തൊടുപുഴ: എസ്.എൻ.ഡി.പി യോഗം മുൻ പ്രസിഡന്റ് അഡ്വ. സി.കെ. വിദ്യാസാഗറിന്റെ മകളും കോഴിക്കോട് നടക്കാവ് നെടുങ്ങാടി ഗാർഡൻസ് റോഡിൽ ധന്യ വീട്ടിൽ ഡോ. സുരേഷ് ബാബുവിന്റെ ഭാര്യയുമായ ഡോ. ധന്യ സാഗർ (44) നിര്യാതയായി.
മാതാവ് പരേതയായ ആനന്ദവല്ലി. ഏകമകൾ: ഗൗരി സുരേഷ്. സഹോദരങ്ങൾ ഡോ. സൗമ്യ സാഗർ, പരേതനായ സന്ദീപ് സാഗർ, അഡ്വ. മിഥുൻ സാഗർ, രോഹിണി സാഗർ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12ന് തൊടുപുഴ ടൗണിലെ അമ്പലം റോഡിലുളള ചെങ്ങാങ്കൽ വീട്ടുവളപ്പിൽ.