മൊഗ്രാൽ: കുമ്പള കുണ്ടങ്കാറ ഡുക്ക ഹൗസിൽ അബൂബക്കർ കൂട് (80) നിര്യാതനായി. കുമ്പള സ്കൂൾ റോഡിൽ വർഷങ്ങളായി പെട്ടിക്കട വെച്ച് ഫോട്ടോ ഫ്രെയിം ചെയ്തുകൊടുക്കുകയും കത്തി, കത്രിക എന്നിവ മൂർച്ചകൂട്ടി കൊടുക്കുകയും ചെയ്തുവരുകയായിരുന്നു. കുറച്ചുനാളായി ചികിത്സയിലായിരുന്നു. ഭാര്യ: പരേതയായ ദൈനബി. മക്കൾ: ഫൗസിയ, പരേതനായ അഷ്റഫ്. മരുമകൻ: അസീസ് പുത്തിഗെ. സഹോദരങ്ങൾ: അബ്ദുല്ല, ബീഫാത്തിമ, ആയിഷ, ആസിയ, ദൈനബി, മറിയ.