കാഞ്ഞങ്ങാട്: രാവണേശ്വരം പാടിക്കാനം തൊട്ടിയിൽ വളപ്പിൽ സനൽ നിവാസിലെ ടി. സുകുമാരൻ (60) നിര്യാതനായി. അസുഖബാധിതനായി ചികിത്സയിലായിരുന്നു. ഭാര്യ: ജി. വിജയകുമാരി. മക്കൾ: സനൽ പാടിക്കാനം (ആർട്ടിസ്റ്റ്), ടി. കാർത്തിക് (വിദ്യാർഥി). മരുമകൾ: മൃദുല. സഹോദരിമാർ: ടി. ശാരദ, ടി. ശാന്ത.