തലശ്ശേരി: എരഞ്ഞോളി കുടക്കളം നെല്ലിക്ക വീട്ടിൽ എൻ.കെ. വിജയരാഘവൻ (82) നിര്യാതനായി. പി.ഡബ്ല്യു.ഡി കോൺട്രാക്ടറും നഗരത്തിലെ വ്യാപാരിയുമായിരുന്നു.
തലശ്ശേരി ശ്രീ ജ്ഞാനോദയ യോഗം ഡയറക്ടർ, തലശ്ശേരി മർച്ചന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി, വ്യാപാരി വ്യവസായി ഏകോപന സമിതി തലശ്ശേരി യൂനിറ്റ് വൈസ് പ്രസിഡന്റ്, തലശ്ശേരി ഗുരുധർമ സമാജം സ്ഥാപക പ്രസിഡന്റ്, കോണ്ടാക്ടേഴ്സ് ഫെഡറേഷൻ സംസ്ഥാന രക്ഷാധികാരി, എരഞ്ഞോളി കുടക്കളം ശ്രീനാരായണ മഠം പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: രമണി വിജയരാഘവൻ. മക്കൾ: ജഗ് മോഹൻ (ദുബൈ), കിരൺ (റിയാദ്), സുമൺ. മരുമക്കൾ: റുബിന (കതിരൂർ), ശ്രേയ (കണ്ണൂർ), നിമിഷ (പൂക്കോട്). സഹോദരൻ: എൻ.കെ. ലക്ഷ്മൺ (റിട്ട. പി.ഡബ്ല്യു.ഡി എക്സിക്യൂട്ടിവ് എൻജിനീയർ).