കോഴിക്കോട്: എടത്തിൽ പുതിയെടുത്ത് ആലിക്കുട്ടി ഹാജി (96) പൊറ്റമ്മൽ മായിൻ പ്ലേസിൽ നിര്യാതനായി. കോഴിക്കോട് മൂരിയാട് ഭാരത് സോമിൽ സ്ഥാപകനും പ്രമുഖ ടിംബർ വ്യാപാരിയുമാണ്. അരിക്കുളം തണൽ സ്ഥാപകനും എലമങ്കൽ ജുമാമസ്ജിദ് പ്രസിഡന്റുമാണ്. ആസ്റ്റർ മിംസ് ഡയറക്ടർ യു. ബഷീറിന്റെ പിതാവും ചെയർമാൻ ഡോ. ആസാദ് മൂപ്പന്റെ ഭാര്യാപിതാവുമാണ്. മറ്റു മക്കൾ: കെ.പി. അഹമ്മദ് കുട്ടി, റംല, കദിയക്കുട്ടി, നഫീസ, റസിയ, നസീറ. മറ്റു മരുമക്കൾ: മിംസ് ഡയറക്ടർ ഡോ. പി.എം. ഹംസ, അഡ്വ. പി.എം. മായിൻ, കിനാക്കൂൽ ഖാലിദ്, കെ.പി. ഷരീഫ, പി.കെ. റഹിയ, പരേതനായ ഡോ. കെ.കെ. മൊയ്തു.