പാലക്കാട്: പാലക്കാട് താലൂക്ക് ഓഫിസ് അസിസ്റ്റന്റ് ഓഡിറ്റ് ഓഫിസർ കല്ലേപ്പുള്ളി യോഗിമഠത്തിൽ വീട്ടില്‍ വി.ടി. ഉഷാകുമാരി (48) നിര്യാതയായി. കണ്ണാടി അനുഗ്രഹ വീട്ടില്‍ കാർത്യായനിയമ്മയുടെയും പരേതനായ മാധവൻ പിള്ളയുടെയും മകളാണ്.
ഭര്‍ത്താവ്: മുരളി കെ. താരേക്ക് (സി.പി.ഐ പാലക്കാട് മണ്ഡലം സെക്രട്ടറി). മകൻ: കിരൺ എം. കുമാരൻ (പത്താം ക്ലാസ് വിദ്യാർഥി, അമൃത വിദ്യാലയം). സഹോദരി: പ്രസന്നകുമാരി. സംസ്കാരം തിങ്കളാഴ്ച രാവിലെ എട്ടിന് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ.