തലശ്ശേരി: ചിറക്കുനി അണ്ടലൂർ റോഡ് തട്ടാരി മുക്കിനടുത്ത തനിമയിൽ താറ്റ്യോട്ട് കൃഷ്ണൻ (91) നിര്യാതനായി. തലശ്ശേരി പഞ്ചാബ് നാഷനൽ ബാങ്കിലെ ഡെപ്പോസിറ്റ് കലക്ടറായിരുന്നു. ഭാര്യ: എ.ടി. ചന്ദ്രി. മക്കൾ: ഭാഷിത, അനൂപ് (ദുബൈ), ഷമിത (ഓവർസിയർ മൊകേരി പഞ്ചായത്ത്). മരുമക്കൾ: ബാലകൃഷ്ണൻ (റിട്ട. വിജയ ബാങ്ക്), സജിത അനൂപ്, ശ്രീനിവാസ് (പി.ബി.എസ് അസോസിയേറ്റ്സ് തലശ്ശേരി). സഹോദരങ്ങൾ: രാഘവൻ, പത്മാവതി, കരുണാകരൻ, സരസ്വതി, പരേതരായ കൗസല്യ, സുശീല, ശാന്ത. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് പിണറായി പഞ്ചായത്ത് ശ്മശാനത്തിൽ.