ശ്രീകണ്ഠപുരം: പരിപ്പായിലെ അനന്തക്കാട്ട് നഴ്സറി ഉടമ ചെങ്ങളായി മുക്കാടത്തെ അനന്തക്കാട്ട് റോബി ഈപ്പൻ (52) നിര്യാതനായി. പരിപ്പായിലെ അനന്തക്കാട്ട് ഈപ്പന്റെയും മറിയക്കുട്ടിയുടെയും മകനാണ്.
ഭാര്യ: പെരികിലാമല സുജ (അധ്യാപിക). മക്കൾ: ജോസ് വിൻ, ടോം (ഇരുവരും വിദ്യാർഥികൾ). സഹോദരങ്ങൾ: ജോബി ഈപ്പൻ (അനന്തക്കാട്ട് ഹൈടെക് ഫാം പരിയാരം), സിബി ഈപ്പൻ (അനന്തക്കാട്ട് നഴ്സറി വളക്കൈ), ഷാബി ഈപ്പൻ (കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ശ്രീകണ്ഠപുരം മേഖല ജന. സെക്രട്ടറി), ബോബി ഈപ്പൻ, നോബി ഈപ്പൻ, സോബി ഈപ്പൻ (മൂവരും ഫാം), ബിബി ഷാജി (കുവൈത്ത്). സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് ശ്രീകണ്ഠപുരം ഉണ്ണി മിശിഹാ ദേവാലയ സെമിത്തേരിയിൽ.