ചേന്ദമംഗലൂർ: കാഞ്ഞിരത്തൊടി എൻ.കെ. ഉമ്മർ കോയ മാസ്റ്റർ (74) നിര്യാതനായി. ഭാര്യ: സാറ. മക്കൾ: സമാൻ (സൗദി), മനാസ് (ബിസിനസ്), സമീന കുനിയിൽ. മരുമക്കൾ: നിഷില (കാരമൂല), ഫാത്തിമ ഹസ്ന (പത്തനാപുരം), നാസർ (കുനിയിൽ). ദയാപുരം ഷെയ്ഖ് അൻസാരി ഫൗണ്ടേഷൻ അംഗം, ചേന്ദമംഗലൂർ സലഫി കൾച്ചറൽ ട്രസ്റ്റ് അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു. ചേന്ദമംഗലൂർ ജി.എം.യു.പി സ്കൂളിൽ അധ്യാപകനായിരുന്ന ഉമ്മർക്കോയ മാസ്റ്റർ, മഞ്ഞക്കടവ് ഗവ. എൽ.പി സ്കൂളിൽനിന്നാണ് വിരമിച്ചത്. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച വൈകീട്ട് 5.30ന് ചേന്ദമംഗലൂർ ഒതയമംഗലം ജുമുഅത്ത് പള്ളിയിൽ.