കോഴിക്കോട്: മെഡിക്കൽ കോളജിന് സമീപത്തെ ഹോട്ടലിലെ തൊഴിലാളിയെ സമീപത്തെ ഒഴിഞ്ഞ കെട്ടിടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അൻസാരി ഹോട്ടലിലെ തൊഴിലാളിയായ വയനാട് കരിങ്കണ്ണിക്കുന്ന് നാലു സെന്റ് കോളനി മാനാടു മുട്ടിൽ ഷാജി എന്ന മണി (50) ആണ് മരിച്ചത്.
രാവിലെ എട്ടുവരെ ജോലിയിൽ ഉണ്ടായിരുന്നതായി സഹപ്രവർത്തകർ പറയുന്നു. മെഡിക്കൽ കോളജ് പൊലീസ് ഇൻക്വസ്റ്റ് നടത്തി.