അത്തോളി: സംസ്ഥാന പാതയിൽ കോളിയോട്ട് താഴെ പള്ളിക്ക് സമീപം കാര്‍ ഓട്ടോയിലിടിച്ച് സ്ത്രീ മരിച്ചു. പന്തീരാങ്കാവ് കൊടൽ നടക്കാവ് എളാളത്തു മീത്തല്‍ പുഷ്പാകരന്റെ ഭാര്യ അജിതയാണ് (56) മരിച്ചത്. കോഴിക്കോട് നിന്നും അത്തോളി ഭാഗത്തേക്ക് വരുമ്പോള്‍ ഇവർ സഞ്ചരിച്ച ഓട്ടോയും കാറും കൂട്ടിയിടിക്കുകയായിരുന്നു. ഞായറാഴ്ച പകൽ മൂന്ന് മണിയോടെയാണ് അപകടം.
ഭർത്താവ് പുഷ്പാകരനും ഓട്ടോ ഡ്രൈവര്‍ വിനോദിനും പരിക്കുണ്ട്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.