തൃക്കരിപ്പൂർ: ഉടുമ്പുന്തലയിലെ ഹോട്ടൽ വ്യാപാരി ചൊവ്വേരി പൂച്ചോലിലെ സി.എം.കെ. അഷ്റഫ് (52) നിര്യാതനായി. തിങ്കളാഴ്ച രാത്രി നമസ്കാരത്തിന് പള്ളിയിൽ എത്തിയ അദ്ദേഹം കുഴഞ്ഞു വീഴുകയായിരുന്നു. ഏറെക്കാലം മലേഷ്യയിൽ ജോലി ചെയ്തിരുന്നു. രാമന്തളി വടക്കുമ്പാട്ടെ ഇ.വി.പി.സി അബ്ദുല്ലയുടെയും സി.എം.കെ നഫീസയുടെയും മകനാണ്. ഭാര്യ: ടി. നഫീസ. സഹോദരങ്ങൾ: അബ്ദുറഹ്മാൻ (അക്കൗണ്ടന്റ്, കടന്നപ്പള്ളി പഞ്ചായത്ത്), നബീർ (മലേഷ്യ), കൗലത്ത് (ദുബൈ), ഫാത്തിമ, സുമയ്യ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് രാമന്തളി ഹൈദ്രോസ് മസ്ജിദ് ഖബർസ്ഥാനിൽ.