പേരാമ്പ്ര: മുതിർന്ന കോൺഗ്രസ് പ്രവർത്തകൻ കല്ലൂരിലെ കെ.ടി. കുഞ്ഞിക്കണ്ണൻ (84) നിര്യാതനായി. ചങ്ങരോത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി അംഗം, ബൂത്ത് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. കല്ലൂര്‍ക്കാവ് പാമ്പൂരിക്കരുവാന്‍ ഭഗവതി ക്ഷേത്രം അന്തിത്തിരികര്മിയാണ്. ഭാര്യ: ജാനു. മക്കൾ: ബാലൻ (ചങ്ങരോത്ത് മണ്ഡലം കോണ്‍ഗ്രസ് സെക്രട്ടറി), തങ്കം, അനിൽകുമാർ, സുനിൽകുമാർ. മരുമക്കൾ: സുചിത്ര (പന്തിരിക്കര), രാജേന്ദ്രന് (നൊച്ചാട്), ധന്യ (കൂത്താളി), രജില ( നൊച്ചാട്). സഹോദരങ്ങള്‍: ചിരുത (കൂത്താളി), യശോദ (പയ്യോളി), പരേതരായ ജാനു (നരയംകുളം), ദേവി (പന്തിരിക്കര), ലീല (ഊരത്ത്), ശാരദ.