പട്ടാമ്പി: ട്രെയിനിടിച്ച് ഗുരുതര പരിക്കോടെ അബോധാവസ്ഥയിൽ കഴിഞ്ഞിരുന്ന വെസ്റ്റ് കൈപ്പുറം സ്വദേശി മരിച്ചു. വെള്ളക്കാവിൽ മുഹമ്മദലി ബാപ്പുവിന്റെ മകൻ മുഹമ്മദ് ജസീലാണ് (25) മരിച്ചത്.
മൂന്നുവർഷം മുമ്പ് പള്ളിപ്പുറം റെയിൽവേ സ്റ്റേഷന് സമീപമായിരുന്നു അപകടം. വിദഗ്ധ ചികിത്സ ലഭ്യമാക്കിയിരുന്നെങ്കിലും അപകടനില തരണം ചെയ്തിരുന്നില്ല.
തലക്കേറ്റ പരിക്ക് ഗുരുതരമായിരുന്നു. മാതാവ്: മുംതാസ്. സഹോദരി: ജസീല തസ്നി. വെസ്റ്റ് കൈപ്പുറം നൂറാനിയ മഹല്ല് ഖബർസ്ഥാനിൽ മറവ് ചെയ്തു.