കാഞ്ഞങ്ങാട്: കല്ലൂരാവിയിലെ മുൻ പള്ളി ഇമാം മഹമൂദ് മദനി ഹാജി (65) നിര്യാതനായി. കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. അസുഖബാധിതനായി ചികിത്സയിലായിരുന്നു. കല്ലൂരാവി ജുമാമസ്ജിദ് ഖത്തീബായും മദ്റസാധ്യാപകനായും ദീർഘകാലം പ്രവർത്തിച്ചു. ഭാര്യ: ജമീല. മക്കൾ: അലി, ലത്തീഫ്, സിദ്ദീഖ്, ഫാറൂഖ്, ഫാത്തിമ. മരുമക്കൾ: ഷഹാന, സബൂറ, സഹീറ, ഫരീദ, സമദ്. സഹോദരങ്ങൾ: കെ.പി. അബ്ദുറഹ്മാൻ, ജമീല, മറിയം.