ശ്രീകണ്ഠപുരം: പണി സ്ഥലത്ത് പാറപൊട്ടിക്കുന്ന യന്ത്രം (കംപ്രസർ) നിയന്ത്രണം വിട്ട് മറിഞ്ഞ് തൊഴിലാളി മരിച്ചു. കംബ്ലാരി പയറ്റു ചാലിലെ പണി സ്ഥലത്തുണ്ടായ അപകടത്തിൽ തമിഴ്നാട് അരിയല്ലൂർ ഗുരുവളപ്പർ കോവിൽ സ്വദേശി മഹേഷ് (28) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയായിരുന്നു അപകടം. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ശ്രീകണ്ഠപുരം പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജാശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനായി എത്തിച്ചു. തുടർന്ന് ബന്ധുക്കൾക്ക് മൃതദേഹം വിട്ടുനൽകും.