പാപ്പാനിശ്ശേരി: ദേശീയപാതയിൽ കീച്ചേരി സർവിസ് റോഡിൽ ബൈക്കിടിച്ച് വഴിയാത്രക്കാരനായ കീച്ചേരി പമ്പാലക്ക് സമീപത്തെ പി.പി. ബാലൻ (73) മരണപ്പെട്ടു. ചൊവ്വാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. കീച്ചേരി ഭാഗത്തുനിന്ന് സർവിസ് റോഡിലൂടെ തെറ്റായ ദിശയിൽ എത്തിയ ബൈക്കാണ് ബാലനെ ഇടിച്ചിട്ടത് എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ബാലൻ പമ്പാല ഭാഗത്തുനിന്ന് വീട്ടിലേക്ക് പോകുന്നതിനിടയിലാണ് അപകടമുണ്ടായത്. പരിക്കറ്റയാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇടിച്ച ബൈക്കിലുണ്ടായിരുന്ന രണ്ടു പേർക്കും പരിക്കേറ്റു. ഇവരും ചികിത്സതേടി. ബാലൻ കീച്ചേരിയിലെ ഹോട്ടലിൽ ദീർഘകാലം പ്രവർത്തിച്ചിരുന്നു. ഭാര്യ: നന്ദിനി. മക്കൾ: ബിജു (പൊലീസ് കണ്ണൂർ ടൗൺ സ്റ്റേഷൻ), ബീന (താവം), പരേതനായ ബിജേഷ്. മരുമക്കൾ: ബാലകൃഷ്ണൻ (ബഹ്റൈൻ), നീതു (കനറാ ബാങ്ക് പഴയങ്ങാടി). സംസ്കാരം ബുധനാഴ്ച ഉച്ചക്ക് ശേഷം സമുദായ ശ്മശാനത്തിൽ.