താമരശ്ശേരി: കോരങ്ങാട് ആനപ്പാറപൊയിലിൽ നിർമാണത്തിലിരിക്കുന്ന ഇരുനില വീടിനകത്ത് യുവാവിന്റെ മൃതദേഹം കണ്ടെത്തി.
ജനൽകമ്പിയിൽ കെട്ടിത്തൂങ്ങി നിൽക്കുന്ന നിലയിലായിരുന്ന മൃതദേഹത്തിന് ഒരാഴ്ചയോളം പഴക്കമുണ്ട്. തൂങ്ങി മരണമാവാമെന്നാണ് പ്രാഥമിക നിഗമനം. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ചൊവ്വാഴ്ച വൈകീട്ട് മൂന്നരയോടെ മൃതദേഹം കണ്ടത്. ജനലിൽ കെട്ടിയ കഴുത്തിലെ കയർ അയഞ്ഞ് മുട്ടുകുത്തി നിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം.
പ്രദേശവാസികൾ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ഇൻസ്പെക്ടർ കെ.ഒ. പ്രദീപ്, എസ്.ഐ ബി. ബാബു രാജൻ എന്നിവരുടെ നേതൃത്വത്തിൽ താമരശ്ശേരി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി.