തളിപ്പറമ്പ്: പൂക്കോത്ത് തെരുവിലെ മന്ദോട്ടി ലക്ഷ്മണൻ (63) നിര്യാതനായി. തളിപ്പറമ്പ് നഗരസഭയിൽനിന്ന് വിരമിച്ച സാനിറ്ററി വർക്കറാണ്. പൂക്കോത്ത് കൊട്ടാരത്തിലെ സ്ഥാനികനാണ്. പൂക്കോത്ത് കൊട്ടാരം ദേവസ്വം മുൻ ഭരണസമിതി അംഗമായിരുന്നു. പാചക വിദഗ്ധനാണ്. ഭാര്യ: പട്ടാണി ഉഷ. മക്കൾ: ആതിര, ഹരിത. മരുമകൻ: രഞ്ജിത്ത് (മുഴപ്പിലങ്ങാട് തെരു- ബിസിനസ്). സഹോദരങ്ങൾ: എം. ജനാർദനൻ (പി.ടി.എസ്, കീഴാറ്റൂർ ഗവ. എൽ.പി സ്കൂൾ), എം. ഉണ്ണികൃഷ്ണൻ (ജില്ല സെക്രട്ടറി, ഓൾ കേരള പെയിന്റേഴ്സ് ആൻഡ് പോളിഷേഴ്സ് അസോസിയേഷൻ). സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് പൂക്കോത്ത് തെരുവിലെ സമുദായ ശ്മശാനത്തിൽ.