കുറ്റ്യാടി: കാവിലുമ്പാറ മലയിലെ കുടുക്കകുന്നിൽ ഒറ്റപ്പെട്ടുപോയതിനാൽ നാട്ടുകാർ പുനരധിവസിപ്പിച്ച വയോധികൻ യാത്രയായി. എകരം പറമ്പത്ത് ചെല്ലപ്പനാണ് (85)പനിബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ നിര്യാതനായത്. കുന്നിന്റെ മൂന്ന് കിലോമീറ്റർ പരിധിയിൽ വീടുകളൊന്നുമില്ലാതെ ചെല്ലപ്പനും അസുഖ ബാധിതരായ ഭാര്യയും മകളുമടങ്ങിയ കുടുംബം ഭീതിയോടെ കഴിയുകയായിരുന്നു. ജനവാസമേഖലയിലെത്തിച്ച് അടച്ചുറപ്പുള്ള വീട്ടിൽ താമസിപ്പിച്ചിട്ട് ഒരു മാസമേ ആയിട്ടുള്ളൂ. ഭാര്യ: ചന്ദ്രി. മക്കൾ: നിഷ, നിജി. മരുമകൻ: ഷിജേഷ് വളയം.