പേരാമ്പ്ര: കല്ലോട് ദിവ്യശ്രീയിൽ കെ.കെ. ദിവാകരൻ (67) മുട്ടിൽ കുഞ്ഞുണ്ണിപ്പടിയിൽ ചേനം കൊല്ലി വീട്ടിൽ നിര്യാതനായി. റിട്ട. കനറാ ബാങ്ക് ഓഫിസറും ഓൾ കേരള ബാങ്ക് റിട്ടയറീസ് ഫോറം വയനാട് ജില്ല പ്രസിഡന്റുമാണ്. ബെഫി സംസ്ഥാന കമ്മിറ്റി അംഗം, കോഴിക്കോട് ജില്ല ജോയന്റ് സെക്രട്ടറി, സി.പി.എം കല്ലോട് സെൻട്രൽ ബ്രാഞ്ച് സെക്രട്ടറി, പത്രപ്രവർത്തകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ജാനു (റിട്ട. ജെ.പി.എച്ച്.എൻ പേരാമ്പ്ര താലൂക്ക് ആശുപത്രി). മക്കൾ: ഡോ. ദിവ്യശ്രീ (തരിയോട് കമ്യൂണിറ്റി ഹെൽത്ത് സെന്റർ), ദിവ്യജിത്ത് (ഡൽഹി). മരുമകൻ: ഡോ. രഞ്ജിത്ത് (താലൂക്ക് ആശുപത്രി വൈത്തിരി). സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് പത്തനംതിട്ട വാഴമുറ്റം ഈസ്റ്റിലെ കൊച്ചുപുരയ്ക്കൽ വീട്ടുവളപ്പിൽ.