മുക്കം: മുക്കം ഇ.എം.എസ് സഹകരണാശുപത്രി റിട്ട. ജീവനക്കാരൻ കല്ലുരുട്ടി എടപ്പാട്ട് ഇ.ഡി. അഗസ്റ്റ്യൻ (58) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച രാവിലെ കല്ലുരുട്ടി സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ. സി.പി.എം തിരുവമ്പാടി ഏരിയ കമ്മിറ്റി മുൻ അംഗവും ഡി.വൈ.എഫ്.ഐ കുന്ദമംഗലം ബോക്ക് മുൻ വൈസ് പ്രസിഡന്റുമായിരുന്നു. നിലവിൽ സി.പി.എം കല്ലുരുട്ടി ബ്രാഞ്ച് കമ്മിറ്റി അംഗമാണ്. പിതാവ്: പരേതനായ ദേവസ്യ. മാതാവ്: ത്രേസ്യ. സഹോദരങ്ങൾ: ജോസ്, മോളി കാക്കരകുന്നേൽ (മുത്തപ്പൻപുഴ), മേരി അത്രശ്ശേരിൽ (തോട്ടുമുക്കം), സിസിലി ചൂര തൊട്ടിയിൽ (മുത്തപ്പൻപുഴ).