കോഴിക്കോട്: മാതൃഭൂമി ബുക്സിലെ പ്രൂഫ് റീഡർ കരുവശ്ശേരി ജനത റോഡിനു സമീപം മീത്തൽ വീട്ടിൽ മഞ്ജുളമാല (65) നിര്യാതയായി. ഭർത്താവ്: അജിത് ആയിക്കര. പിതാവ്: പരേതനായ എം.വി. രാഘവൻ. മാതാവ്: പരേതയായ മഞ്ഞൊളി ലക്ഷ്മി. മക്കൾ: അഞ്ജിത(ഐ.ടി സോഫ്റ്റ് വെയർ എൻജിനീയർ കൊച്ചി), അഞ്ജിമ (അസി. പ്രഫസർ, പാലക്കാട് ഗവ. എൻജിനീയറിങ് കോളജ്). മരുമക്കൾ: ഗോപകുമാർ (ബിസിനസ്, ദുബൈ), നിഖിൽ (ഐ.ടി പ്രോജക്ട് മാനേജർ ബംഗളൂരു). സഹോദരങ്ങൾ: മീരാ വീരമണി, ആശാ ഭാസ്കരൻ, ഗീതാ മുരളീധര ദത്തൻ (വേദവ്യാസ വിദ്യാലയം). സംസ്കാരം വ്യാഴാഴ്ച രണ്ടിന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.