തിരൂരങ്ങാടി: തെന്നല കുറ്റിപ്പാല സ്വദേശി കോട്ടുവാല ഷൈഖലി ബാഖവി (75) നിര്യാതനായി. ചെമ്മാട് മഹല്ല് ജുമുഅത്ത് പള്ളി മുൻ മുദരീസായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. തെന്നല ഇസ്ലാമിക് സെന്റർ സെക്രട്ടറി, സമസ്ത തെന്നല മഹല്ല് കോഓഡിനേഷൻ ഭാരവാഹി, ഹസനിയ്യ യതീംഖാന തെന്നല കമ്മിറ്റി ഭാരവാഹി, സമസ്ത മലപ്പുറം ജില്ല പ്രവാസി സെൽ പ്രസിഡന്റ്, റാസൽഖൈമ ബുഖാരി സ്ഥാപന ചെയർമാൻ തുടങ്ങി ഒട്ടേറെ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: റുഖിയ ഹജ്ജുമ്മ മദാരി. മക്കൾ: മുഹമ്മദ് ഫൈസൽ, മുഹമ്മദ് അനീസ്, ഫുളൈൽ, ഉമൈറ, ഫദീല, ഫരീദ. മരുമക്കൾ: അബ്ദുൽ മജീദ് അഹ്സനി ഓടക്കൽ, അബ്ദുൽ സമദ് റഹ്മാനി ഓമച്ചപ്പുഴ, നൂറുദ്ദീൻ ഫൈസി തിരൂർക്കാട്, നൂർജഹാൻ (കുണ്ടൂർ), റജുല (കൊടക്കല്ല്), ഹബീബ (പടപ്പറമ്പ്). ഖബറടക്കം വെള്ളിയാഴ്ച ഒമ്പതിന് തറയിൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.