കോട്ടക്കൽ: പുതുപ്പറമ്പിൽ പരേതനായ തറമ്മൽ അഹമ്മദാജിയുടെ ഭാര്യ തൂമ്പത്ത് എടപ്പനാട്ട് ഫാത്തിമ ഹജ്ജുമ്മ (79) നിര്യാതയായി. മക്കൾ: മുഹമ്മദ് സാദിഖ് (ദമ്മാം), അബ്ദുൽ റഷീദ് (പ്രിൻസിപ്പൽ, ഐ.യു.എച്ച്.എസ്.എസ് പറപ്പൂർ), മുഹമ്മദ് ബഷീർ (ജിദ്ദ), അബ്ദുൽ മജീദ് ഹുദവി (അൽജസീറ ഖത്തർ), ഫൈസൽ മൗലവി (ഡയറക്ടർ, ജാമിഅ അൽഹിന്ദ്), അബ്ദുൽ ഹമീദ്, സുലൈഖ, അബ്ദുൽ നാസർ ആലങ്ങാടൻ പറപ്പൂർ.
സഹോദരങ്ങൾ: മൂസക്കുട്ടി മാസ്റ്റർ, മരക്കാരുട്ടി ഹാജി, അബ്ദുൽ മജീദ്. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് പുതുപ്പറമ്പ് ഗ്രാൻഡ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.