താനൂർ: താനൂർ വലിയപാടത്ത് കാഞ്ഞങ്ങാട് സ്വദേശിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞങ്ങാട് സ്വദേശി ഹരീഷാണ് (56) മരിച്ചത്. വ്യാഴാഴ്ച രാവിലെ റെയിൽവേ ജീവനക്കാരാണ് ചിന്നിച്ചിതറിയ നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് താനൂർ പൊലീസും തിരൂർ ആർ.പി.എഫും സ്ഥലത്തെത്തി. നാട്ടുകാരും ട്രോമാകെയർ പ്രവർത്തകരും ചേർന്ന് മൃതദേഹം തിരൂർ ജില്ല ഹോസ്പിറ്റൽ മോർച്ചറിയിലേക്കു മാറ്റി.