വളാഞ്ചേരി: ഭർത്താവ് മരിച്ച് ഒന്നര മണിക്കൂറിനുള്ളിൽ ഭാര്യയും വിടവാങ്ങി. കരേക്കാട് ചിത്രം പള്ളിയിൽ താമസിക്കുന്ന കരിമ്പനക്കൽ മുഹമ്മദ് കുട്ടി (91), ഭാര്യ ഫാത്തിമക്കുട്ടി (89) എന്നിവരാണ് മരിച്ചത്. മക്കൾ: അഹമ്മദ്, അബൂബക്കർ, കദിയക്കുട്ടി, ഫാത്തിമക്കുട്ടി, ആമിനക്കുട്ടി. മരുമക്കൾ: കദിയക്കുട്ടി, റുഖിയ, അബ്ദുല്ല. കഴിഞ്ഞ ദിവസം ഇവർ രണ്ടുപേരും വീട്ടിൽവെച്ച് സമ്മതിദാനാവകാശം വിനിയോഗിച്ചിരുന്നു