താനൂർ: ബൂത്തിലെ ആദ്യ വോട്ടറായി സമ്മതിദാനാവകാശം വിനിയോഗിച്ച് മണിക്കൂറുകൾക്കകം മദ്റസ അധ്യാപകൻ മരിച്ചു. വള്ളിക്കാഞ്ഞിരം ആലിക്കാനകത്ത് (തട്ടാരക്കൽ) സിദ്ദീഖ് ഉസ്താദാണ് (63) മരിച്ചത്. വീട്ടിൽ തിരിച്ചെത്തി വിശ്രമിക്കുന്നതിനിടെ ഹൃദയസ്തംഭനത്തെ തുടർന്നായിരുന്നു മരണം. നിറമരുതൂർ പഞ്ചായത്തിലെ വള്ളിക്കാഞ്ഞിരം സ്കൂളിലെ 130ാം നമ്പർ ബൂത്തിലായിരുന്നു ഇദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്. ഭാര്യ: ഫാത്തിമ. മക്കൾ: മുനീർ, ലുക്മാൻ (ഇരുവരും ദുബൈ), ആയിഷ, സാബിറ. മരുമക്കൾ: ഗഫൂർ (സൗദി), ഷറഫുദ്ദീൻ (ദുബൈ), ഫെബീന, ഷുഹൈല (പൂക്കയിൽ). സഹോദരങ്ങൾ: ഇബ്രാഹിം, കരീം, ഖദീജ, മജീദ് (ദുബൈ), താജുദ്ദീൻ (അബൂദബി). കുഞ്ഞീമ്മ, നഫീസ (കാരത്തൂർ), പരേതനായ ബീരാൻകുട്ടി.