പാലക്കുന്ന്: പാലക്കുന്ന് കിഴക്കേ വളപ്പിൽ അംബികയിൽ പി.വി. ബാലകൃഷ്ണൻ (റെയിൽവേ ബാലൻ- 72) നിര്യാതനായി. ഉദുമ റെയിൽവേ ഗേറ്റ്കീപ്പർ ആയി വിരമിച്ചു. ഭാര്യ: ആർ. ജാനകി. മക്കൾ: ബിന്ദു (വടകര), അശോകൻ (അരമങ്ങാനം), അനീഷ്, സുനീഷ്. മരുമക്കൾ: എം.എം. ബാബു (കൈനാട്ടി വടകര), വിജിത(അരമങ്ങാനം). സഹോദരങ്ങൾ: മാണിക്കം (ചേറ്റുകുണ്ട് ), നാരായണി (ഉദയമംഗലം), യശോദ (മല്ലം), ലക്ഷ്മി (പാലക്കുന്ന്), പരേതരായ അപ്പുടു, കണ്ണൻ. സഞ്ചയനം ഞായറാഴ്ച.