നടുവണ്ണൂർ: ദീർഘകാലം ഖത്തർ സ്റ്റാൻഡേർഡ് ബാങ്ക് ജീവനക്കാരനും കോഴിക്കോട് കളർച്ചെം പോളിമേർസ് ഉടമയുമായ നടുവണ്ണൂർ ഇല്ലത്ത് അബു ഹാജി (76) നിര്യാതനായി. ഭാര്യ: ചീരക്കോട്ട് ജമീല. മക്കൾ: റോഷ്ന (കോഴിക്കോട്), മുഹമ്മദ് ഇർഷാദ് (ഖത്തർ ), റിജു (ദുബൈ). മരുമക്കൾ: ടി.എൻ. മോസ്, മനാൽ, അബ്ദുൽസലാം (ദുബൈ). സഹോദരങ്ങൾ: അഹമ്മദ് ഇല്ലത്ത്, ആയിഷ ചീക്കിലോട്ട്, ജമീല പയ്യോളി, റാബിയ കാരന്തൂർ.