പെരിങ്ങത്തൂർ: ഖത്തർ പ്രവാസിയും പ്രമുഖ കുടുംബാംഗവുമായ പെരിങ്ങത്തൂർ മാർക്കറ്റ് റോഡിൽ കീളത്ത് നൗഫൽ (48) നിര്യാതനായി. ഖത്തർ കെ.എം.സി.സിയുടെ സജീവ പ്രവർത്തകനും ഖത്തർ-പെരിങ്ങത്തൂർ മഹല്ല് ചാപ്റ്റർ അൽസലാമ വിങ്ങിന്റെ വൈസ് ചെയർമാനുമാണ്. ഖബറടക്കം ഞായറാഴ്ച രാവിലെ എട്ടിന് പെരിങ്ങത്തൂർ പള്ളി ഖബർസ്ഥാനിൽ. പരേതനായ നാലു തെങ്ങിൽ അബൂബക്കറിന്റെയും കീളത്ത് അണ്ടത്തോടൻ ആയിശയുടേയും മകനാണ്. ഭാര്യ: ശംസീറ (കോട്ടേമ്പ്രം). മകൾ: റന ഫാത്തിമ (ബിരുദ വിദ്യാർഥിനി). സഹോദരങ്ങൾ: കീളത്ത് ഉമ്മർ (കോട്ടക്കൽ ആര്യ വൈദ്യശാല പെരിങ്ങത്തൂർ), എം.പി. മൂസ.