ഇരിക്കൂർ: മലപ്പുറം സ്വദേശിയും പെടയങ്ങോട് ഉമറുൽ ഫാറൂഖ് മസ്ജിദിന് സമീപം താമസക്കാരനുമായ ആദ്യകാല മുസ്ലിംലീഗ് നേതാവ് ഐറ്റാണ്ടി പുതിയപുരയിൽ മൊയ്തീൻ (90) നിര്യാതനായി. മുസ്ലിംലീഗ് പ്രവർത്തക സമിതിയംഗം, വളന്റിയർ കോർ ക്യാപ്റ്റൻ, ഡൈനാമോസ് സ്പോർട്സ് ക്ലബ് ഉപദേശകസമിതിയംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ: എ.പി. ആയിഷ. മക്കൾ: എ.പി. മർസൂഖ് (ട്രഷറർ, ദുബൈ കെ.എം.സി.സി കണ്ണൂർ ജില്ല കമ്മിറ്റി, ജി.സി.സി കെ.എം.സി.സി ഇരിക്കൂർ കോഓഡിനേറ്റർ) സൈബുന്നിസ, നൗഷാദ് (റിയാദ്), ശിഹാബുദ്ദീൻ, അബ്ദുല്ല (ഇരുവരും ദുബൈ), ഗഫൂർ (മസ്കത്ത്). മരുമക്കൾ: കുഞ്ഞലിമ (സിദ്ദീഖ് നഗർ), സിദ്ദീഖ് മിനിക്കൻ (പെടയങ്ങോട്), ജസീല (പാറ്റക്കൽ), ഉമൈബ (കമ്പിൽ), റഫീന, നൗഷീറ (ഇരുവരും ആയിപ്പുഴ).