കൊയിലാണ്ടി: ആതുരശുശ്രൂഷ രംഗത്ത് പ്രമുഖനായിരുന്ന ശാരദ ഹോസ്പിറ്റൽ ഉടമ ഡോ. ക്യാപ്റ്റൻ ടി. ബാലൻ (78) നിര്യാതനായി. ഭാര്യ: രതീദേവി. മക്കൾ: ഡോ. ബേജു ബാലൻ, ഭാവുര ബാലൻ. മരുമക്കൾ: ഡോ. ഷൈജി (കുവൈത്ത്), ഹരിദാസ് (സയന്റിസ്റ്റ് ബെൽജിയം).
ശാരദ ഹോസ്പിറ്റൽ കൊയിലാണ്ടിയിലെ ഏറെ പ്രസിദ്ധമായ സ്വകാര്യ ആശുപത്രിയായിരുന്നു. കിടത്തി ചികിത്സയുള്ള ആശുപത്രികളിൽ മികച്ചതായിരുന്നു ഈ ചികിത്സാലയം.40 വർഷത്തിലധികം ചികിത്സ നടത്തി.